നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരാകും; തെളിവുകൾ കൈമാറുമെന്നും കെ ടി ജലീൽ

Web Desk

എ.ആർ നഗർ ബാങ്ക് ക്രമക്കേടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) അന്വേഷണം വേണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.ടി ജലീൽ എം.എൽ.എ. സഹകരണ ബാങ്ക് വിഷയത്തിൽ സി.പി.എം നേതാക്കൾ ചോദിച്ചാൽ വിശദീകരണം നൽകുമെന്നും ജലീൽ വ്യക്തമാക്കി.

ഇ.​ഡി​യി​ൽ കു​റെ​ക്കൂ​ടി വി​ശ്വാ​സം ജലീലിന് വ​ന്നി​ട്ടു​ണ്ടെന്ന് തോ​ന്നു​ന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശത്തിനും അദ്ദേഹം മറുപടി നൽകി. മുഖ്യമന്ത്രി പറഞ്ഞത് തമാശയാണെന്ന് ജലീൽ പറഞ്ഞു. ആ നിലക്കെ താൻ അതിനെ കാണുന്നുള്ളൂ. തന്നോട് പലപ്പോഴും ഇത്തരത്തിൽ പറയാറുണ്ടെന്നും ജലീൽ വ്യക്തമാക്കി. ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട രേഖകൾ ഇ.ഡിക്ക് കൈമാറും. ഇ.ഡി ആവശ്യപ്പെട്ടത് കൊണ്ടാണ് തെളിവുകൾ കൈമാറുന്നത്. ഇതിനായി നാളെ വൈകിട്ട് നാലിന് ഇ.ഡിക്ക് മുന്നിൽ ഹാജരാകുമെന്നും ജലീൽ ചാനൽ അഭിമുഖത്തിൽ പറഞ്ഞു.

error: Content is protected !!