ഡീസല്‍ ബസ് പോലെ ശബ്ദമില്ല, മലിനീകരണം തീരെയില്ല; നഗരംചുറ്റാന്‍ 23 സ്വിഫ്റ്റ് ഇലക്ട്രിക് ബസുകള്‍.

Web Desk

തിരുവനന്തപുരം നഗരത്തിലെ ചെറുവഴികളില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയിരുന്ന കെ.എസ്.ആര്‍.ടി.സി.യുടെ വലിയ സിറ്റി ബസുകള്‍ക്കു പകരം പുത്തന്‍തലമുറ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി. ഒമ്പതുമീറ്റര്‍ നീളമുള്ള 23 ബസുകളാണ് നിരത്തില്‍ ഇറങ്ങിയിട്ടുള്ളത്. വീതി കുറഞ്ഞ വഴികളിലൂടെ അനായാസം കടന്നുപോകും. തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍നിന്ന് 12, പേരൂര്‍ക്കടയില്‍നിന്ന് 10 ഷെഡ്യൂളുകളാണുള്ളത്. 25 എണ്ണം കൂടി ഇനിയെത്തും.
ഡീസല്‍ ബസിന്റെ ശബ്ദമോ വിറയലോ ഇലക്ട്രിക് ബസുകള്‍ക്കില്ല. പുകതള്ളി അന്തരീക്ഷം മലിനമാക്കില്ല. ഒരു ട്രിപ്പിന് 10 രൂപയാണ് മിനിമം ചാര്‍ജ്. തിങ്കളാഴ്ച സൗജന്യയാത്ര അനുവദിച്ചിരുന്നു. ആദ്യമായിട്ടല്ല നഗരത്തില്‍ ഇലക്ട്രിക് ബസുകള്‍ ഓടുന്നത്. നേരത്തെ കെ.എസ്.ആര്‍.ടി.സി. വാടകയ്ക്ക് എടുത്ത ഇലക്ട്രിക് എ.സി. ബസുകള്‍ ഇവിടെ ഓടിച്ചിരുന്നു

ഇപ്പോള്‍ എത്തിയിട്ടുള്ളത് എ.സി. ഇല്ലാത്ത ബസുകളാണ്. ഇവയ്ക്ക് കൂടുതല്‍ മൈലേജ് ലഭിക്കും. വികാസ്ഭവന്‍, പാപ്പനംകോട് ഡിപ്പോകളില്‍ ബസുകള്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രാത്രിയും, യാത്രക്കാര്‍ കുറവുള്ള ഉച്ചസമയത്തുമാകും ബസുകള്‍ ചാര്‍ജ് ചെയ്യുക.

error: Content is protected !!