
Web Desk
കോൺഗ്രസ് വിട്ടു സിപിഎമ്മിലെത്തിയ കെ.പി.അനിൽകുമാറിനെ ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു. പുതിയ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ച ഘട്ടത്തിൽ എഐസിസിക്കെതിരെ ചാനൽ ചർച്ചയിൽ പരസ്യ വിമർശനം നടത്തിയതിനു സസ്പെൻഷനിലായതിനു പിന്നാലെയാണ് കെപിസിസി സംഘടനാ ചുമതല ഉണ്ടായിരുന്ന അനിൽ കുമാർ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നത്. മുൻ കെപിസിസി സെക്രട്ടറിയായിരുന്ന പി.എസ്.പ്രശാന്ത് സിപിഎമ്മിൽ ചേർന്നതിനു തൊട്ടുപിന്നാലെയാണ് അനിൽകുമാറും സിപിഎമ്മിൽ ചേർന്നത്. പ്രശാന്തിനെ കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നു.