
Web Desk
നാദാപുരം, ടൗണിലും പരിസരങ്ങളിലും തെരുവുനായ് ശല്യം വീണ്ടും രൂക്ഷമായി. ഇന്നലെ 3 പേരെ ആക്രമിച്ചു. കുമ്മങ്കോട് ചത്തോത്ത് പള്ളിക്കു സമീപം അതിഥിത്തൊഴിലാളിയുടെ മകൻ ഉമർ സലീമി (6)നെ നായ ആക്രമിച്ചു. നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വടകര ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. കല്ലാച്ചി പഞ്ചായത്ത് ഓഫിസിനു മുൻപിൽ തെരുവുനായയുടെ കടിയേറ്റ് ചാലപ്പുറം സ്വദേശി ഹസീമയ്ക്കു പരുക്കേറ്റു. കക്കംവെള്ളിയിൽ പയന്തോങ് സ്വദേശി ചെറിയകോയ തങ്ങൾക്കും പട്ടിയുടെ കടിയേറ്റു. ഇവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.