മദ്യ ലഹരിയിൽ മുക്കം പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ ആളെ അറസ്റ്റ് ചെയ്തു

മുക്കം: മദ്യലഹരിയിൽ മുക്കം പൊലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയയാൾ അറസ്റ്റിൽ. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മലപ്പുറം കിഴ്‌ശേരി തൃപ്പനച്ചി സ്വദേശി അബൂബക്കർ സിദ്ധിഖ് ആണ് അറസ്റ്റിലായത്.

കയ്യിൽ കരിങ്കല്ലുമായി മുക്കം പൊലീസ് സ്റ്റേഷൻ വളപ്പിലേക്ക് അതിക്രമിച്ച് കയറിയ അബൂബക്കർ ഡ്യൂട്ടി തടസപ്പെടുത്തുകയും സ്റ്റേഷൻ പോർച്ചിൽ നിർത്തിയിട്ട ഡിപ്പാർട്ട്‌മെന്റ് വാഹനത്തിന്റെ ചില്ല് അടിച്ചുതകർത്ത് നാശം വരുത്തുകയും ചെയ്‌തിട്ടുണ്ട്.

പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.

error: Content is protected !!