
Web Desk
കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് തുടക്കമായി. 4 ലക്ഷം കുഞ്ഞുങ്ങളെയാണ് റിസര്‍വോയറില്‍ നിക്ഷേപിച്ചത്. കല്ലാനോട് അകമ്പടിത്താഴെ പദ്ധതിയുചെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് റസീന യൂസഫ് അധ്യക്ഷത വഹിച്ചു.താമരശ്ശേരി മത്സ്യഭവന്‍ ഫിഷറീസ് ഓഫീസര്‍ പികെ സന്ധ്യ, ജനകീയ മത്സ്യകൃഷി പ്രമോട്ടര്‍ റോജി ജോസഫ്, സുഭിക്ഷ കേരളം പ്രമോട്ടര്‍ ഡില്‍ന, കല്ലാനോട് ഹാച്ചറി പ്രൊജക്ട് അസിസ്റ്റന്റ് ടി.അനുരാഗ് ,ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിമിലി ബിജു, വാര്‍ഡ് അംഗങ്ങള്‍ പങ്കെടുത്തു