
Web Desk
കരിപ്പൂർ , കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 92 ലക്ഷം രൂപയുടെ സ്വർണം കോഴിക്കോട് പ്രിവന്റീവ് കസ്റ്റംസ് പിടികൂടി. ഇന്നലെ രാവിലെ ബഹ്റൈനിൽനിന്നെത്തിയ മലപ്പുറം സ്വദേശി അലവിക്കുട്ടി (49) ഒളിപ്പിച്ച 2.04 കിലോഗ്രാം മിശ്രിതമാണു പിടികൂടിയത്. ഇതിൽനിന്നു 92 ലക്ഷം രൂപയുടെ 1.821 കിലോഗ്രാം സ്വർണം ലഭിച്ചു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ സിനോയി കെ.മാത്യുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ സലിൽ, എം.പ്രകാശ്, ഹെഡ് ഹവിൽദാർ പി.എ.നസീർ, സന്തോഷ് കുമാർ എന്നിവർ ചേർന്നാണു സ്വർണം പിടികൂടിയത്.