കോഴിക്കോട് കൂട്ടബലാത്സംഗം: രണ്ടുപേർ കൂടി പിടിയിൽ

Web Desk

ലോഡ്ജ് മുറിയില്‍ മദ്യവും, മയക്കുമരുന്നും നല്‍കി യുവതിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പ്രതികളെ കൂടി പിടികൂടി. അത്തോളി സ്വദേശികളായ നിജാസ്, സുഹൈബ് എന്നിവരെയാണ് ഇന്ന് പുലര്‍ച്ചയോടെ പിടികൂടിയത്. കേസില്‍ അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. കൊല്ലം സ്വദേശിയായ യുവതിയെ (32) സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച്‌ വിളിച്ചു വരുത്തി മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചത്. കോഴിക്കോട് ചേവരമ്പലത്തിലെ സ്വകാര്യ ലോഡ്ജിലെത്തിച്ചാണ് പീഡിപ്പിച്ചത്. നടന്നത് ക്രൂര പീഡനമെന്ന് പൊലിസ് വ്യക്തമാക്കി.

കേസുമായി ബന്ധുപ്പെട്ട് ഗുരതര വിവരങ്ങളാണ് പുറത്ത് വരുന്നത്. മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലായ യുവതിയെ ലോഡ്ജ് മുറിയ്ക്ക് പുറമെ കെട്ടിടത്തിന്റെ ടെറസില്‍ എത്തിച്ചും പീഡിപ്പിച്ചെന്നാണ് വിവരം. ശരീരമാസകലം പരിക്കേറ്റ നിലയിലാണ് യുവതിയുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവതിയുടെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വരാനിരിക്കെയാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്. അവശനിലയിലായ യുവതി ചികിത്സയിലാണ്.

അതേസമയം,പീഡനം നടന്ന ലോഡ്ജിനെതിരെ പ്രദേശവാസികളുള്‍പ്പെടെ പരാതികളുന്നയിച്ചതോടെ കേസില്‍ ലോഡ്ജ് നടത്തിപ്പുകാരുടെ പങ്കും പൊലിസ് അന്വേഷിക്കും. ഇതിന്റെ ഭാഗമായി ലോഡ്ജിന്റെ ലഡ്ജര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പൊലീസ് പിടിച്ചെടുത്തു. രേഖകളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സ്ഥിരമായി എത്തിയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പീഡനം നടന്ന ഹോട്ടലില്‍ മുന്‍പും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ടെന്നും ബലാത്സംഗവിവരം പുറത്ത് വന്നതിന് പിന്നാലെ ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അന്വേഷണം വ്യാപിക്കുന്നത്.

error: Content is protected !!