കോഴിക്കോട് കലക്ട്രേറ്റില്‍ ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സ്‌പെഷ്യല്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: കലക്ട്രേറ്റില്‍ ഓണാഘോഷ പരിപാടിക്കിടെ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഫിനാന്‍സ് വിഭാഗത്തിലെ സ്‌പെഷ്യല്‍ ഡപ്യൂട്ടി തഹസില്‍ദാറായ എ.സംസീറിനെയാണ് സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്. ഡെപ്യൂട്ടി കളക്ടര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കളക്ട്രേറ്റിലെ ഓണാഘോഷം. കളക്ടര്‍ ഉള്‍പ്പെടെ പങ്കെടുത്ത ഓണാഘോഷ പരിപാടിക്കിടെയായിരുന്നു ജീവനക്കാരിക്ക് നേരെ അതിക്രമമുണ്ടായത്. സംഭവത്തില്‍ അന്വേഷണം നടത്തിയ ഡെപ്യൂട്ടി കളക്ടര്‍ പരാതിക്കാരിയുടെയും ജീവനക്കാരന്റെയും മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരനെ സസ്‌പെന്റ് ചെയ്തത്.

error: Content is protected !!