കോഴിക്കോട് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Web Desk

ഫറോക്ക് നഗരസഭ ഓഫിസിനു സമീപം വാനും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് റിട്ട. ജൂനിയർ സൂപ്രണ്ട് ചെറുവണ്ണൂർ നെടിയപറമ്പത്ത് മുകുന്ദൻ (73) ആണു മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴുമണിക്കാണ് അപകടം സംഭവിച്ചത്. ഫറോക്ക് ഭാഗത്തേക്ക് പാലുമായി വരികയായിരുന്ന വാൻ ആണ് ഇടിച്ചത്. ഭാര്യ: പരേതയായ പത്മിനി. മകൻ: വിജയ് ആനന്ദ്. മരുമകൾ സുഷിന.

error: Content is protected !!