
Web Desk
ബാലുശ്ശേരി , പൊലീസ് പരിശോധനയിൽ മാരക ലഹരി മരുന്നുകളുമായി 3 യുവാക്കൾ പിടിയിലായി. നന്മണ്ട താനോത്ത് അനന്തു (22), കണ്ണങ്കര യൂസഫ് മുബാറക്കിൽ ജാഫർ (26), താമരശ്ശേരി അമ്പായത്തോട് പുല്ലുമലയിൽ മിർഷാദ് (28) എന്നിവരെയാണ് കഞ്ചാവും 6.82 ഗ്രാം എംഡിഎയും 13.20 ഗ്രാം ഹഷീഷ് ഓയിലുമായി എസ്ഐ: പി.റഫീഖും സംഘവും പിടികൂടിയത്. പൊലീസ് പരിശോധനക്കിടെ എസ്റ്റേറ്റ് മുക്കിൽ വച്ചാണ് യുവാക്കൾ പിടിയിലായത്. ഇവർ മുൻപും സമാന കേസുകളിൽ പ്രതികളായിട്ടുണ്ട്. അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങി വീണ്ടും ലഹരി വിൽപനയിൽ സജീവമായെന്ന് പൊലീസ് പറഞ്ഞു. ലഹരി തൂക്കി നൽകുന്നതിനുള്ള ഉപകരണങ്ങളും ഉപയോഗിക്കുന്നതിനുമുള്ള വസ്തുക്കളും ഇവിരിൽ നിന്ന് കണ്ടെടുത്തു. ഇവർ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുവാക്കളെയും വിദ്യാർഥികളെയും വലയിലാക്കിയാണ് ഈ സംഘത്തിന്റെ പ്രവർത്തനം. പൊലീസ് ഡ്രൈവർ ടി.പി.ബൈജു, സിപിഒമാരായ അശ്വിൻ, അരുൺരാജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.