
Web Desk
ചേവായൂരില്‍ നടിയും മോഡലുമായ ഷഹന ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സജ്ജാതിനെതിരെ ഗുരുതര ആരോപണവുമായി ഷഹനയുടെ കുടുംബം.തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മകളെ സജ്ജാദ് കൊന്നതാണെന്നും ഷഹനയുടെ മാതാവ് പ്രതികരിച്ചു. ഷഹന കഴിഞ്ഞ ദിവസം തന്നെ വിളിച്ചിരുന്നെന്നും ഭര്‍ത്താവ് ക്രൂര മര്‍ദനത്തിന് ഇരയാക്കുന്നുവെന്ന് പറഞ്ഞിരുന്നെന്ന് സഹോദരനും പ്രതികരിച്ചു.കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിനിയാണ് ഷഹന. പറമ്പില്‍ ബസാറില്‍ വാടയ്ക്ക് താമസിക്കുന്ന ഷഹനയെ ജനലഴിയില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ഒരു വര്‍ഷം മുന്‍പാണ് ഇരുവരുടേയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം കാസര്‍ഗോഡ് നിന്ന് കോഴിക്കോട് എത്തി പറമ്പില്‍ ബസാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.എന്നാല്‍ ഇരുവരും താമസിക്കുന്ന സ്ഥലത്തേക്ക് പല തവണ തങ്ങള്‍ പോകാന്‍ ശ്രമിച്ചെങ്കിലും സജ്ജാദും സുഹൃത്തുക്കളും ചേര്‍ന്ന് അത് തടഞ്ഞെന്നും ഷഹനയുടെ കുടുംബം പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ട്. അവള്‍ തൂങ്ങിമരിക്കില്ല. സാമ്പത്തിക പ്രശ്‌നമൊന്നും അവള്‍ക്കില്ല. ഇത് കൊലപാതകമാണ്. അതില്‍ സംശയമില്ല. എനിക്കൊരു ജോലിയുണ്ടെന്നും നന്നായി ജീവിച്ചു കാണിക്കണമെന്നും അവള്‍ പറഞ്ഞിട്ടുണ്ട്. പലപ്പോഴും പണത്തിന് വേണ്ടി ഭര്‍ത്താവ് മര്‍ദിക്കുമായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്.
അവള്‍ ബോള്‍ഡ് ആയിട്ടുള്ള ആളാണ്. അവള്‍ അങ്ങനെ ചെയ്യില്ല. അവനെ സംശയിക്കാന്‍ കാരണമുണ്ട്. സംഭവം നടന്ന ശേഷം ആളുകള്‍ ഓടിക്കൂടുമ്പോള്‍ ബോഡി അവന്റെ മടിയിലായിരുന്നു. ജനലില്‍ തൂങ്ങിയെന്നാണ് അവന്‍ പറയുന്നത്. അതില്‍ ഞങ്ങള്‍ക്ക് സംശമുണ്ട്, ഷഹനയുടെ സഹോദരന്‍ പറഞ്ഞു.