കൊല്ലത്ത് വീണ്ടും റെയ്സിംഗ് അപകടം

Web Desk

കൊല്ലം എം സി റോഡിൽ യുവാക്കളുടെ ബൈക്ക് അഭ്യാസത്തിനിടെ അപകടം. അമിത വേഗത്തിൽ ഓടിച്ച ബൈക്കിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എം സി റോഡിൽ കൊട്ടാരക്കര പൊലിക്കോട്ട് അപകടമുണ്ടായത് രാവിലെ 11.30 യോടെയാണ്. എതിർ ദിശയിൽ വന്ന ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അശ്വന്ത് എന്ന എംബിഎ വിദ്യാർഥി ആശുപത്രിയിലാണ്.
അഭ്യാസ പ്രകടനം നടത്തിയവർ സഞ്ചരിച്ചത് നമ്പർ പ്ലേറ്റില്ലാത്ത നാലു ബൈക്കുകളിലാണ്. അപകട ശേഷം ഒളിപ്പിക്കാൻ ശ്രമിച്ച ഒരു ബൈക്ക് പൊലീസ് പിടിച്ചെടുത്തു.
മറ്റു ബൈക്കുകൾക്കായി അന്വേഷണം തുടരുന്നു.

error: Content is protected !!