കൊല്ലം ചവറയിൽ വാഹനാപകടം; നാല് മരണം

Web Desk

കൊല്ലം ചവറയിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാമ്പരം, ബർക്കുമൻസ് , വിഴിഞ്ഞം സ്വദേശി ജസ്റ്റിൻ , തമിഴ്‌നാട് സ്വദേശി ബിജുഎന്നിവരാണ് മരിച്ചത്. അർധരാത്രി 12.30ന് ചവറ ദേശീയപാതയിൽ ഇടപ്പള്ളികോട്ടക്ക് സമീപത്താണ് അപകടമുണ്ടായത്. പുല്ലുവിളയിൽ നിന്ന് ബേപ്പൂരേക്ക് മത്സ്യത്തൊഴിലാളികളുമായി പോയ മിനി ബസിൽ തിരുവനന്തപുരത്തേക്ക് മത്സ്യവുമായി പോയ ഇൻസുലേറ്റഡ് വാൻ ഇടിച്ചാണ് അപകടമുണ്ടായത്.

error: Content is protected !!