
Local Desk
കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷൻ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് വിജയം. ഇടത് സ്ഥാനാർത്ഥി കെ.സി സോജിത്ത് 418 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് യുഡിഎഫിലെ ഹരിദാസനെ പരാജയപ്പെടുത്തി. ആകെ പോൾ ചെയ്‌ത 736 വോട്ടിൽ കെ സി സോജിത് 533 വോട്ടുകൾ കരസ്ഥമാക്കി, യു ഡി എഫ് സ്ഥാനാർത്ഥി ഹരിദാസന് 115 വോട്ടുകൾ മാത്രമാണ് നേടാനായത്. ബി ജെ പിയിലെ അനിൽ കുമാർ 88 വോട്ടുകൾ നേടി.
നിലവിലെ കൗൺസിലർ കെ ബാബു സിപിഐ എം താമരശേരി ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ കൗൺസിലർ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 340 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ ബാബു വിജയിച്ചിരുന്നത്. വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവർത്തകർ പ്രകടനവും നടത്തി