ധാതുലവണ മിശ്രിതവും വിര മരുന്ന് വിതരണവും

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ധാതുലവണ മിശ്രിതവും വിര മരുന്നു വിതരണവുമാരംഭിച്ചു. 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പായിയത്.


മുണ്ടോട്ടുകുളങ്ങര മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ വികസനകാര്യ സ്റ്റാന്റിങ്ങകമ്മറ്റി ചെയർപേഴ്സൺ കസ്ന ഹമീദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷീജ ടീച്ചർ, ഡോ സുഭാഷ് രാജ്, ക്ഷീരകർഷകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ മുഴുവൻ ക്ഷീരകർഷകർക്കും സൗജന്യ നിരക്കിൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു
.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!