വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കായിക അധ്യാപകന്‍ അറസ്റ്റില്‍

Local News

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കായിക അധ്യാപകന്‍ അറസ്റ്റില്‍. കോടഞ്ചേരി സ്വദേശി വി ടി മനീഷിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കായിക താരമായ വയനാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് സ്‌കൂളില്‍ കായികാധ്യാപകനായിരിക്കെ കായിക താരമായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. മാസങ്ങളോളം ഒളിവിലായിരുന്ന വി ടി മിനീഷിനെ പിന്നീട് താമരശ്ശേരി രൂപതക്ക് കീഴിലെ കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിയമിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നേരത്തെ നാട്ടുകാര്‍, പരാതി നല്‍കിയിരുന്നു.

error: Content is protected !!