തുടർച്ചയായുണ്ടായ പരിക്ക് പോലും വകവെക്കാതെ സംസ്ഥാന സ്കൂൾ കായികമേളയിൽ മത്സരിക്കാനെത്തി കോഴിക്കോടിൻ്റെ സ്വന്തംമിൻഹാജ് നേടിയത് അഭിമാന സ്വർണ്ണം

മുക്കം : സംസ്ഥാന സ്കൂൾ കായികമേളയുടെ ഏറ്റവും അപകടകരമായ മത്സരങ്ങളിലൊന്നാണ് വുഷു.ഈ മത്സര സമയത്തെ പരിക്കിൻ്റെ സാധ്യത കണക്കിലെടുത്ത് നാലാേളം ആമ്പുലൻസുകളാണ് വേദിക്ക് സമീപം മുഴുവൻ സമയവും നിർത്തിയിടുന്നത്. ഇത്തരമൊരു സാഹചര്യത്തിലും എളേറ്റിൽ
എം ജെ എച്ച് ഹയർ സെക്കൻ്ററിയിലെ കെ.മിൻഹാജ് കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് മേളയിലെത്തിയത് സ്വർണ്ണം നേടാൻ ഉറച്ച് തന്നെയായിരുന്നു.തുടർച്ചയായുണ്ടായ പരിക്കിനെ പോലും വകവെക്കാതെയാണ് ഈ നേട്ടം കരസ്ഥമാക്കിയത്.

പ്ലസ് വൺ വിദ്യാർത്ഥിയായ മിൻഹാജ് 56 കിലോ വിഭാഗം സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിലാണ് മത്സരിച്ചത്.പരിശീലനത്തിനിടെ ചുണ്ട് പൊട്ടി പരിക്കേറ്റ് പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ നടത്തി മൂന്നാം ദിവസമാണ് ജില്ല തല മത്സരത്തിൽ പങ്കെടുത്ത് സ്വർണ്ണ മെഡൽ കരസ്ഥമാക്കിസംസ്ഥാനമേളക്കെത്തിയത്. 10 ദിവസം മുമ്പ് നടന്ന
ജില്ല മത്സരത്തിനിടെ കണ്ണിന് മുകളിൽ പരിക്കേറ്റ മിൻഹാജ് ആ പരിക്കുമായാണ് സംസ്ഥാന മത്സരത്തിനെത്തിയത്.പരിശീലകൻ അനസിൻ്റെ ശിക്ഷണം തന്നെയാണ് ഈ നേട്ടത്തിന് മുതൽക്കൂട്ടായത്.യൂണിവേഴ്സിറ്റി സ്വർണ്ണ മെഡൽ ജേതാവ് മുഹമ്മദ് സിനാൻ്റെ പിന്തുണയും ആത്മവിശ്വാസം വർധിപ്പിച്ചു.

വുഷു2025 ദേശീയ യൂണിവേഴ്സിറ്റി ഗെയിംസിൽ പരിക്കേറ്റ് ഒരാൾ മരിച്ചിരുന്നു. ഈ സാഹചര്യത്തിൽ വീട്ടുകാർ ആദ്യം എതിർത്തെങ്കിലും മിൻഹാജിൻ്റെയും പരിശീലകൻ്റെയും ആത്മവിശ്വാസത്തിന് മുന്നിൽ സമ്മതിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!