മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ മുന്നൊരുക്ക അവലോകന യോഗം സംഘടിപ്പിച്ചു

കോടഞ്ചേരി : സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് നടത്തുന്ന ജൂലൈ 30,31 ഓഗസ്റ്റ് 1,2 തിയ്യതികളിലായി നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ മുന്നൊരുക്ക അവലോകന യോഗം കോടഞ്ചേരി പഞ്ചായത് ഓഡിറ്റോറിയത്തിൽ നടന്നു .


തിരുവമ്പാടി എം എൽ എ ,സി കെ കാസിമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽകോഴിക്കോട് മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെയും വിവിധ പഞ്ചായത്തുകളിലെയും പ്രധാന കേന്ദ്രങ്ങളിൽ പ്രീ ഇവന്റുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു .

കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സി.ഇ.ഒ. ബിനു കുര്യാക്കോസ് ,കോഴിക്കോട് സബ് കലക്റ്റർ ഗൗതം രാജ് ,കോടഞ്ചേരി ,പുതുപ്പാടി ,ഓമശ്ശേരി ,തിരുവമ്പാടി ,കാരശ്ശേരി ,കൊടിയത്തൂർ പഞ്ചായത് പ്രസിഡന്റുമാർ ,ജില്ലാ പഞ്ചായത് ,ബ്ളോക് പഞ്ചായത് ജന പ്രധിനിധികൾ വിവിധ സബ് കമ്മറ്റി ഭാരവാഹികൾ തുടങ്ങിയർ പങ്കെടുത്തു .
ഓഫ് റോഡ് ,വണ്ടിപ്പൂട്ട് ,ഫുട്ബാൾ ക്രിക്കറ്റ് ,വള്ളം കളി ,ചൂണ്ടയിടൽ മത്സരം തുടങ്ങി വിവിധ മത്സരങ്ങളും പ്രീ ഇവന്റായി നടക്കും .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!