കേരളത്തിന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാറിന് തത്വത്തില്‍ അംഗീകാരം.

Web Desk

കേരളത്തിന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കാനുള്ള കരാറിന് തത്വത്തില്‍ അംഗീകാരമായി. റഗുലേറ്ററി കമ്മിഷന്റെ സിറ്റിംഗ് പൂര്‍ത്തിയായി. നെയ് വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ 3.06 പൈസയ്ക്ക് കേരളത്തിന് വൈദ്യുതി വാഗ്ദാനം ചെയ്തിരുന്നു. കരാര്‍ ഒപ്പിടാനുള്ള സര്‍ക്കാര്‍ അലംഭാവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷനുമായുള്ള വൈദ്യുതി കരാര്‍ ഒപ്പുവക്കുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു. റെഗുലേറ്ററി കമ്മീഷന്റെ അനുമതി വാങ്ങിയ ശേഷം മാത്രമേ കരാറില്‍ ഒപ്പിടാന്‍ കഴിയു. കരാറില്‍ 300 കോടിയുടെ ലാഭം ഉണ്ടാകും എന്നത് വാസ്തവം. എന്നാല്‍ 2027ല്‍ മാത്രമെ നമുക്ക് വൈദ്യുതി ലഭിക്കുവെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!