ആവേശമുണർത്തി പി.ടി.എ റഹീമിന്റെ മാവൂരിലെ പര്യടനം

മാവൂർ : കുന്ദമംഗലം നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി പി.ടി.എ റഹീം മാവൂരിലെ വിവിധ പ്രദേശങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് സന്ദർശനം നടത്തി.

ചെറൂപ്പ, നെല്ലിക്കോട്ടുകുഴി, കുറ്റിക്കടവ്, വളയന്നൂർ, മണക്കാട്, കായലം, വില്ലേരിക്കുന്ന്, പുല്ലങ്ങാഞ്ചേരി, കോട്ടപ്പറമ്പ്, മണക്കാട് സ്കൂൾ തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥാനാർത്ഥി വോട്ടർമാരുമായി സംവദിച്ചത്. പ്രായമായവരും സ്ത്രീകളും യുവാക്കളുമടങ്ങിയ പ്രദേശവാസികൾ സ്ഥാനാർത്ഥിക്ക് ഹൃദ്യമായ വരവേൽപ്പാണ് നൽകിയത്.


എൽഡിഎഫ് നേതാക്കളായ സുരേഷ് പുതുക്കുടി, പി ശങ്കരനാരായണൻ, പി സുനിൽകുമാർ, മുഹമ്മദ്കുട്ടി (വിച്ച്യാവ), എൻ ബാലചന്ദ്രൻ, പി.കെ വത്സരാജ്, എൻ ഗിരീഷ്, കെ.പി അനൂപ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

error: Content is protected !!