കടുത്ത നിയന്ത്രണങ്ങളിലും ജില്ലാ അതിർത്തിയിൽ വാഹനങ്ങളുടെ ഒഴുക്ക്

Local News

കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച ആദ്യ ദിനത്തിൽ ജില്ലാ അതിർത്തി വഴി വാഹനങ്ങളുടെ ഒഴുക്കായിരുന്നു കാണാനായത്.
ശനിയാഴ്ച്ച അതിരാവിലെ തന്നെ ബാരിക്കേഡ് വെച്ച് ശക്തമായ പോലീസ് പരിശോധന ആരംഭിച്ചെങ്കിലും നിരവധി വാഹനങ്ങളാണ് അതിർത്തി കടന്നെത്തിയത്. കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിയായ ഊർക്കടവിലും സ്ഥിതി വ്യത്യസ്ഥമല്ല.

രേഖകൾ ഉള്ളതും ഇല്ലാത്തവയുമായി വാഹനങ്ങൾ ഇരു ഭാഗത്തേക്കും കടന്നു വന്നു. നിസാര കാര്യങ്ങൾ പറഞ്ഞ് പോലും ധാരാളം പേർ പോലീസ് ചെക്പോസ്റ്റിലെത്തി.
ഇവരുടെയെല്ലാം രേഖകൾ പരിശോധിച്ച് കൃത്യത ഉറപ്പ് വരുത്തി മാത്രമാണ് പോലീസ് ഇരുഭാഗത്തേക്കും കടത്തിവിട്ടത്. രേഖകളില്ലാതെയും അനാവശ്യമായും അതിർത്തി കടക്കാനെത്തിയവരെ താക്കീത് ചെയ്യുകയും അവരുടെ വിവരങ്ങൾ രേഖപ്പെടുത്തി തിരിച്ചയക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ ജില്ലയിലെ പ്രധാന പാതകളിലൊക്കെ വാഹനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് നിയന്ത്രണം കടുപ്പിച്ച ആദ്യ ദിനത്തിൽ കാണാനായത്. ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും പരിശോധനകൾക്കായി നാലും അഞ്ചും പോലീസുകാരെയാണ് ഓരോ കേന്ദ്രങ്ങളിലും വിന്യസിച്ചത്.
ലോക്കൽ പോലീസിന് പുറമെ എ ആർ.ക്യാമ്പ് എം.എസ്.പി. എന്നി വിടങ്ങളിലെ പോലീസുകാരെയും പരിശോധനകൾക്ക് വിന്യസിച്ചിട്ടുണ്ട്.
ഞായറാഴ്ച്ചയും നിയന്ത്രണത്തിൻ്റെ ഭാഗമായി കർശ്ശന പരിശോധനയുണ്ടാകും.

error: Content is protected !!