
Web Desk
ഐഎസ്എൽ 9ആം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പന ആരംഭിച്ചു. തുടക്കമെന്ന നിലയിൽ, 40 ശതമാനം കിഴിവിൽ 2499 രൂപയ്ക്ക് സീസൺ ടിക്കറ്റുകൾ ലഭിക്കും. പേടിഎം ഇൻസൈഡറിൽ എല്ലാ ടിക്കറ്റുകളും വിൽപ്പനയ്ക്ക് ലഭ്യമാവും. സ്റ്റേഡിയത്തിലെ ഏറ്റവും മികച്ച സീറ്റുകളിൽ ഉൾപ്പെട്ട രണ്ടാം നിര ഈസ്റ്റ്, വെസ്റ്റ് ഗ്യാലറികളിൽ ഇരുന്ന് മത്സരങ്ങൾ കാണാനുള്ള അവസരവും സീസൺ പാസിലൂടെ ആരാധകർക്ക് ലഭിക്കും. ഇതിന് പുറമെ ഫസ്റ്റ് ടീം പരിശീലന സെഷനുകൾ കാണാനുള്ള അവസരവുമുണ്ട്. മത്സര ദിവസങ്ങളിൽ സ്‌റ്റേഡിയത്തിലേക്ക് സൗകര്യപ്രദമായ പ്രവേശനത്തിനും പുറത്തുകടക്കലിനും സീസൺ ടിക്കറ്റ് പ്രയോജനപ്പെടുത്താം. കൂടാതെ ഭാഗ്യശാലികളായ സീസൺ ടിക്കറ്റ് ഉടമകൾക്ക് താരങ്ങളെ നേരിട്ട് കാണാനും, താരങ്ങൾ ഒപ്പിട്ട ക്ലബ്ബിന്റെ ജഴ്‌സികൾ സ്വന്തമാക്കാനും, ടീമിനൊപ്പം ആവേശകരമായ മത്സരങ്ങളിൽ പങ്കെടുക്കാനും അവസരമുണ്ടാവും.