
newsdesk
മുക്കം : കയാക്കിങ് മത്സരത്തിനെത്തിയ വിദേശതാരങ്ങൾ ആരോഗ്യ ചികിത്സക്കായി മുക്കം ഹൈലൈഫ് ആയുർവേദ ഹോസ്പിറ്റലിൽ എത്തി .കഴിഞ്ഞ തവണത്തെ മത്സരത്തിലെ റാപിഡ് രാജ ആയി തെരെഞ്ഞെടുത്ത ന്യൂസിലാൻഡ് താരം മനു വിൻവാക്കർ ,ചിലി താരം കില്ല്യൻ ഇവേലിക് , ബെൽജിയം താരം ജിൽ ജോസ് തുടങ്ങിയ 10 ഓളം വിദേശ കയാകർ മാരാണ് ചികിത്സക്ക് എത്തിയത് .
ജൂലൈ 27 വരെ കോടഞ്ചേരിയിലും തിരുവമ്പാടിയിലുമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് മത്സരത്തിനെത്തിയ വിദേശ താരങ്ങൾ ആണ് അവരുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ആയുർവേദ ചികിത്സക്ക് എത്തിയത് .ആയുവേദ ചികിത്സയിൽ കേരളത്തിൽ പേരുകേട്ട മുക്കം നോർത്ത് കാരശ്ശേരിയിലെ ഹൈലൈഫ് ആയുർവേദ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ആണ് ഇവർ ചികിത്സക്കെത്തിയത്
കേരളത്തിന്റെ കാലാവസ്ഥയും ട്രീറ്റ്മെന്റും വളരെ നല്ലതാണെന്ന് അവർ പറഞ്ഞു .ഹൈലൈഫിൽ എത്തിയ താരങ്ങളെ മാനേജിങ് ഡയറക്ടർ അബ്ദുഗുരുക്കൾ dr:ബാസിത് ,dr:ജീസൻ ,dr.അൻഷാദ് ,മാനേജർ റിഫായി എന്നിവർ സ്വീകരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു .