
newsdesk
കാരശ്ശേരി : കാരശ്ശേരിയിൽ ഒരു വാർഡിൽ നിന്നും 100ലധികം വോട്ടർമാർ വോട്ടർ പട്ടികയിൽ നിന്നും പുറത്തായി കാരശ്ശേരി പഞ്ചായത്തിലെ വാർഡ് 13 നെല്ലിക്കാപറമ്പിലാണ് സംഭവം . വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ സമർപ്പിക്കുകയും ഹിയറിങ് പൂർത്തീകരിക്കുകയും ചെയ്ത 116 പേരാണ് ഇപ്പോൾ ഒറ്റയടിക്ക് വോട്ടർ പട്ടികയിൽ നിന്നും പുറത്തായത് .
യുഡിഎഫ് ,എൽഡിഎഫ് ,വെൽഫെയർ തുടങ്ങി എല്ലാ പാർട്ടിയിലുമുള്ള ആളുകളുടെയും വോട്ടർമാരുടെ പേരുകളും പുതിയ ലിസ്റ്റിൽ നിന്നും പുറത്താണ്. ഇതിനു ശേഷം പഞ്ചായത്തിൽ പോയപ്പോൾ അത് ശരിയായിക്കോളും വന്നോളും എന്ന മറുപടിയാണ് ലഭിച്ചത് .ഒരാഴ്ച കഴിഞ്ഞു വീണ്ടും പോയപ്പോൾ വീണ്ടും അതെ മറുപടിയാണ് ലഭിച്ചതെന്നും വോട്ടർമാർ പറയുന്നു.
വാർഡ് വിഭജിച്ചതിന് ശേഷം നൽകിയ അപേക്ഷകളാണ് ഇതെല്ലം പഴയ വാർഡ് 12 ആണ് ഇപ്പോൾ 13 ആയിരിക്കുന്നത് .എവിടെയാണ് തെറ്റുപറ്റിയത് എന്ന് കണ്ടെത്തി തങ്ങളുടെ പേരും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തണമെന്നും തങ്ങളുടെ വോട്ടവകാശം എങ്ങനെയെങ്കിലും നേടി തരണമെന്നുമാണ് വോട്ടർമാർ പറയുന്നത്
കളക്ട്രേറ്റിൽ ജോയിന്റ് ഡയറക്ടരുടെ അടുത്ത് പരാതി നല്കാൻ പോയെങ്കിലും പഞ്ചായത്ത് എന്തുകൊണ്ടാണ് വോട്ട് നിരസിച്ചത് എന്നതിന്റെ റിപ്പോർട്ടും സ്റ്റാമ്പും ഒട്ടിച്ചു വരാൻ വേണ്ടി പറഞ്ഞു .എന്നാൽ പഞ്ചായത്തിൽ നിന്നും നിരസിച്ച റിപ്പോർട്ട് കിട്ടിയാൽ അടുത്ത ദിവസം തന്നെ വീണ്ടും കളക്ട്രേറ്റിൽ ജോയിന്റ് ഡയറക്ടരുടെ അടുത്തേക് പോകാനാണ് വോട്ടർമാരുടെ തീരുമാനം