റെയില്‍വേ ടിടിഇ ആണെന്ന് പറഞ്ഞ് ജോലി വാഗ്ദാനംചെയ്ത് പണം തട്ടല്‍; യുവതി അറസ്റ്റില്‍

Web Desk

റെയില്‍വേ ഉദ്യോഗസ്ഥ ചമഞ്ഞ് നിരവധിപേരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ യുവതി അറസ്റ്റില്‍. ഇരിട്ടി ചരള്‍ സ്വദേശിനി ബിനിഷാ ഐസക്കിനെയാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. റെയില്‍വേയില്‍ ടി.ടി.ഇ. ആണെന്ന് പറഞ്ഞ് റെയില്‍വേയില്‍ വിവിധ ജോലികള്‍ വാഗ്ദാനം ചെയ്യുകയും വിവിധ ഘട്ടങ്ങളിലായി ഓരോ ആളില്‍നിന്നും ഒരുലക്ഷവും അതിലധികവും രൂപ ഈടാക്കുകയുമായിരുന്നു. തട്ടിപ്പെന്ന് തോന്നാതിരിക്കാന്‍ പണം വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ഗഡുക്കളായാണ് വാങ്ങിയത്. ടി.ടി.ഇ.യുടെ വസ്ത്രം ധരിച്ച ഫോട്ടോയും വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഇവരുടെ കൈയിലുണ്ടായിരുന്നു. പത്താംക്ലാസാണ് വിദ്യാഭ്യാസം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നുനിന്നാണ് ഇവരെ പിടികൂടിയത്.

തട്ടിപ്പിനിരയായ കണ്ണൂര്‍, കുറ്റ്യാടി സ്വദേശികളായ ആറുപേര്‍ പരാതി നല്‍കിയിരുന്നു. ഫെയ്സ്ബുക്ക് പരിശോധിച്ചപ്പോള്‍ 20-തിലധികം പേരെ പറ്റിച്ചതായി വ്യക്തമായതായി പോലീസ് പറഞ്ഞു.

error: Content is protected !!