കല്ലുരുട്ടിയിലെ എസ്.എം.എ ബാധിച്ച മൂന്ന് കുരുന്നുകൾക്ക് കൈത്താങ്ങായി കൂടരഞ്ഞിയിലെ ആത്മീയ ദർശൻ കുട്ടികൾ; സമാഹരിച്ചത് കാൽ ലക്ഷത്തോളം രൂപ

മുക്കം : എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിച്ച മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള നാടിന്റെ കാരുണ്യദൗത്യത്തിൽ പങ്കുചേർന്ന് കൂടരഞ്ഞി ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിലെ ‘ആത്മീയ ദർശൻ’ കുട്ടികളും. കുട്ടികൾ നടത്തിയ ധനസമാഹരണത്തിലൂടെ ലഭിച്ച 26,590 രൂപ ചികിത്സാ സഹായനിധിയിലേക്ക് കൈമാറി.

ക്ഷേത്രം മേൽശാന്തി സുധീഷ് കുമാറിന്റെയും ക്ഷേത്ര കമ്മിറ്റി അംഗങ്ങളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിലാണ് കുട്ടികൾ ധനശേഖരണത്തിനിറങ്ങിയത്.കൊലോത്തുംകടവ് , താഴെ കൂടരഞ്ഞി, കൂടരഞ്ഞി അങ്ങാടി എന്നീ ഭാഗങ്ങളിൽ നിന്നാണ് കുട്ടികൾ തുക സമാഹരിച്ചത്.


അശ്വിൻ ലിതേഷ്, ശിവമിത്ര ഗിരീഷ്, ദേവാഹിത ഗിരീഷ്, അനന്തു കൃഷ്ണ, അധ്വായ കൃഷ്ണ, അങ്കിത് സുരേഷ്, അർജുൻ രാധാകൃഷ്ണൻ, അനന്യ രാധാകൃഷ്ണൻ, നൈനിക രാജേഷ്, അശ്വതി, അയാൻ, ആരവ്, അഭിജിത്ത് സുഭാഷ്, ആരുഷ്, അഭിഷ്ണവ്, ആദവ്, അമന്യ, ആദിദേവ് എന്നീ വിദ്യാർഥികളാണ് ഈ കാരുണ്യപ്രവർത്തനത്തിൽ പങ്കാളികളായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!