
newsdesk
കുന്നമംഗലം : കാരന്തൂരിൽ വാഹനാപകടം മൂന്നു പേർക്ക് പരിക്ക്. ദേശീയ പാതയിൽ കാരന്തൂർ സർവ്വീസ് സഹകരണ ബേങ്കിന് സമീപമാണ് അപകടം. കുന്നമംഗലത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്ന് വരികയായിരുന്ന സ്കൂട്ടറിലും ബുള്ളറ്റിലും ഇടിച്ചാണ് അപകടം. ബുള്ളറ്റ് യാത്രക്കാരായ ചാത്തമംഗം സ്വദേശി അഖിൽ, കാരന്തൂർ പൊറ്റമ്മൽ ആദർശ്, സ്കൂട്ടർ യാത്രക്കാരിയായ കാരന്തൂർ തൈക്കിലാട്ട് അനീഷ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.