
Web Desk
സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പദ്ധതിയുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിൽ സംസ്ഥാനം കൂടുതൽ വിഹിതം ആവശ്യപ്പെടും. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂടുതൽ വിഹിതം ആവശ്യപ്പെടുമെന്നും അർഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ കെ-റെയിൽ പദ്ധതിക്കെതിരായ സമരത്തിൽ യു ഡി എഫിന് ഒറ്റ അഭിപ്രായമേ ഉള്ളുവെന്ന് മുസ്ലിം ലീഗ്. കെ റെയിൽ പദ്ധതി സർക്കാരിന് ലാഭകരമായി നടത്താൻ കഴിയില്ലെന്ന് കെ പി എ മജീദ് പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ ബാധ്യത ഏറ്റെടുത്ത് പദ്ധതി നടപ്പാക്കാനാകില്ല. കെ റെയിലിന് പകരമുള്ള ബദൽ നിർദേശം സർക്കാരിനെ യു ഡി എഫ് അറിയിച്ചെന്ന് കെ എപി എ മജീദ് പറഞ്ഞു.