കുന്ദമംഗലത്ത് മാധ്യമ പ്രവർത്തകനെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പിടിയിൽ

newsdesk

കുന്ദമംഗലം.കുന്ദമംഗലത്ത് മാധ്യമ പ്രവർത്തകനെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പിടിയിൽ. മുണ്ടക്കൽ വിഷ്ണുദാസിനെയാണ്പോലീസ് അറസ്റ്റ് ചെയ്തത്. എൻലൈറ്റ് ന്യൂസ് ലേഖകൻ പുതുക്കുടി ബഷീറിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ബഷീറിന്റെ കാർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ചെന്നാരോപിച്ച്
വിഷ്ണുവും കൂടുകാരും ചേർന്ന് മർദിക്കുകയായിരുന്നു റോഡിന് കുറുകെ ബൈക്കുകൾ നിർത്തി യാത്ര തടസപ്പെടുത്തുകയും കൈയേറ്റം ചെയുകയും അസഭ്യ പറയുകയും ചവിട്ടി വീഴ്ത്തുകയും ചെയ്‌തെന്ന് ബഷീർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു .നേരത്തെ പല കേസുകളിലും പെട്ടവരാണ് പ്രതികൾ
സംഭവത്തിലെ കൂട്ടുപ്രതികളെ ഇന്നലെ തന്നെ അറസ്റ്റ് ചെയുകയും സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു .മുഖ്യ പ്രതിയായ വിഷ്ണു ദാസ് ക്ഷേത്രത്തിലെ അടിപിടി കേസിലെ പ്രതിയാണ്

error: Content is protected !!