
Web Desk
ഡൽഹി ജെഎൻയു ക്യാമ്പസിനുള്ളിൽ ഗവേഷക വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഒരാള്‍ പിടിയില്‍. ഡൽഹി മുനീർകയിൽ സ്ഥിരതാമസക്കാരനായ ബംഗാൾ സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ഇയാൾ ജെഎൻയു വിദ്യാർത്ഥിയല്ലെന്ന് ഡിസിപി ഗൗരവ് ശർമ വ്യക്തമാക്കി. 500 ലധികം സിസിടി വി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. 60 പൊലീസുകാര്‍ അന്വേഷണത്തിന്റെ ഭാഗമായെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ഈ മാസം 18നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ടിക്കറ്റിംഗ് ജോലികൾക്കായി ക്യാമ്പസിൽ വരാറുണ്ടായിരുന്ന വ്യക്തിയാണ് അക്ഷയ്. സംഭവി ദിവസം രാത്രി 11.45 ഓടെ ക്യാമ്പസിൽ മദ്യപിച്ചെത്തിയ അക്ഷയ്, ജോഗിംഗ് നടത്തുകയായിരുന്ന ഗവേഷക വിദ്യാർത്ഥിയെ കടന്ന് പിടിക്കുകയായിരുന്നു. വിദ്യാർത്ഥിനി ഒച്ചവെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.