കോടഞ്ചേരി ഇരുതുള്ളി പുഴയിൽ കാണാതായ ജാർഘഡ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കോടഞ്ചേരി: ഇരുതുള്ളി പുഴയിൽ കാണാതായ ജാർഘഡ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
കോടഞ്ചേരി പഞ്ചായത്തിലെ ഈരൂട് കരിമ്പാലകുന്ന് ഭാഗത്ത് ഇരുതുള്ളിപുഴയിൽ വീണു കാണാതായ ജാർഖണ്ഡ് സ്വദേശിയായ സുലൻ കിസാൻ (20) എന്ന യുവാവിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്

ഇന്നലെ ഉച്ചക്ക് ശേഷം ഇയാളെ കാണാനില്ല. കൂടെയുള്ളവർ അന്വേഷിച്ചപ്പോൾ പുഴയുടെ കരക്ക് വസ്ത്രവും ചെരുപ്പും കണ്ടെത്തി. തുടർന്നാണ് പുഴയിൽ തിരച്ചിൽ തുടങ്ങിയത്.

രണ്ട് വാഹനത്തിൽ ഫയർഫോഴ്സും സ്ഥലത്ത് എത്തി. സ്കൂബ ഡൈവേഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്

error: Content is protected !!