ഹയർസെക്കൻഡറി വിഭാഗം ;ഇന്നവേറ്റീവ് സ്കൂൾ ജില്ലാതല പുരസ്കാരം ചേന്ദമംഗലൂർ ഹയർ സെക്കൻഡറിക്ക്

കോഴിക്കോട് :ഹയർസെക്കൻഡറി വിഭാഗം ഇന്നവേറ്റീവ് സ്കൂൾ ജില്ലാതല പുരസ്കാരം ചേന്ദമംഗലൂർ ഹയർ സെക്കൻഡറിക്ക്.പഠനബോധന പ്രവർത്തനങ്ങൾ സർഗ്ഗാത്മകമാക്കുന്നതിനും നൂതനവും വ്യാപന ശേഷിയുള്ളതു മായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്ന സ്‌കൂളുകളെ പ്രേരിപ്പിക്കാനും വേണ്ടി സമഗ്ര ശിക്ഷാ കേരളം 2023-24 സ്റ്റാർസ് പദ്ധതി പ്രകാരം വിഭാവനം ചെയ്‌ത പദ്ധതിയാണ് ഇന്നവേറ്റീവ് സ്‌കൂൾ. 10,000/- രൂപ ക്യാഷ് അവാർഡും ട്രോഫിയുമാണ് പുരസ്കാരം.

ബി.ആർ.സികളിൽ നിന്നും ജില്ലയിലേക്ക് സമർപ്പിക്കപ്പെട്ട പ്രപ്പോസലുകൾ ജില്ലാതല വിദഗ്ധ സമിതി പരിശോധിച്ചതിന്റെയും ജില്ലാതല ശില്പ്‌പശാലയുടെയും സന്ദർശനങ്ങളുടെയും തുടർന്നുനടന്ന ജില്ലാതല സെമിനാറിൻ്റെയും അടിസ്ഥാനത്തിലാണ് പുരസ്കാരം. വേറിട്ട പ്രവർത്തനങ്ങളിലൂടെ ഫണ്ട് സമാഹരിച്ച് മാതൃകാ ഗാന്ധിപാർക്കും പുരാവസ്‌തു മ്യൂസിയവും നിർമ്മിക്കുന്നതിലും നിർമ്മാണ ത്തിന്റെ വിവിധ ഘട്ടങ്ങളിൽ കുട്ടികളുടെ പങ്കാളിത്തവും നേതൃത്വപരമായ ഇടപെടലും സാധ്യമാക്കിയതിനുമാണ് സീനിയർ സെക്കണ്ടറി തലത്തിൽ എച്ച്.എസ്.എസ് ചേന്ദമംഗലൂരിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

error: Content is protected !!