
WebDesk
ഇന്ത്യക്ക് ഭാവിയിൽ തമിഴ്നാട്ടുകാരനായ പ്രധാനമന്ത്രി വേണമെന്ന് ബി.ജെ.പി നേതാവും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ഇതിനുള്ള അവസരം രണ്ടുതവണ ഡി.എം.കെ നഷ്ടപ്പെടുത്തിയതായും അദ്ദേഹം കുറ്റപ്പെടുത്തി. ചെന്നൈയിൽ ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
അതേസമയം 2024 ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ 20ലധികം സീറ്റുകൾ നേടാൻ ബൂത്തുതലം മുതൽ കമ്മിറ്റികൾ ശക്തിപ്പെടുത്തണമെന്നും അമിത് ഷാ പറഞ്ഞു.