സ്വകാര്യ ബസിനുള്ളിൽ മായം കലർന്ന ഡീസൽ പിടികൂടി

Web Desk

പാലക്കാട് സ്വകാര്യ ബസിനുള്ളില്‍ മായം കലര്‍ന്ന ഡീസല്‍ പിടികൂടി. ബസിനുള്ളില്‍ 3 ക്യാനുകളിലായി സൂക്ഷിച്ച ഡീസലാണ് പിടികൂടിയത്. ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത് പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മായം കലർന്ന ഡീസൽ കണ്ടെത്തിയത്. ഉടൻ തന്നെ ബസിന്റെ ഡ്രൈവറേയും ക്ലീനറേയും കസ്റ്റഡിയിൽ എടുത്തു. ഡീസൽ പരിശോധിച്ച ശേഷം കേസെടുക്കുമെന്ന് നോർത്ത് പോലീസ് അറിയിച്ചു. എന്നാൽ കൊണ്ടോട്ടിക്കാരനായ ബസ് ഉടമ ഫൈസൽ കയറ്റി വിട്ടതാണ് ഡീസൽ എന്നാണ് ജീവനക്കാർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.

error: Content is protected !!