കാർ പുഴയിൽ വീണു; മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം, വിവാഹം കഴിഞ്ഞിട്ട് ഒന്നരമാസം മാത്രം

ചെന്നൈ / തൊടുപുഴ ∙ തമിഴ്നാട്ടിൽ കാർ പുഴയിലേക്കു വീണു മലയാളി നവദമ്പതികൾ മരിച്ചു. ഇടുക്കി നെടുങ്കണ്ടം കരുണാപുരം മാവറയിൽ ശ്രീനാഥ് (36), ഭാര്യ കോട്ടയം കൂരോപ്പട മൂങ്ങാക്കുഴിയിൽ സന്തോഷ് ഭവനിൽ എസ്.ആരതി (25) എന്നിവരാണു മരിച്ചത്. കോയമ്പത്തൂർ – ചിദംബരം ദേശീയപാതയിൽ തിരുച്ചിറപ്പള്ളിക്കു സമീപം ഇന്നലെ പുലർച്ചെ 3ന് ആണ് അപകടം.

ചെന്നൈയിലേക്കു പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് കൊള്ളിടം പാലത്തിന്റെ കൈവരികൾ തകർത്തു 50 അടിയോളം താഴ്ചയിലേക്കു പതിക്കുകയായിരുന്നു. പുഴയിൽ വെള്ളമില്ലാത്ത ഭാഗത്തേക്കു വീണ കാർ പൂർണമായും തകർന്നു. ഒക്ടോബർ 18നു കൂരോപ്പടയിലാണു ശ്രീനാഥും ആരതിയും വിവാഹിതരായത്. ചെന്നൈയിൽ എൽ ആൻഡ് ടി കമ്പനി ജീവനക്കാരനായിരുന്നു ശ്രീനാഥ്.

error: Content is protected !!