ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു; പ്രതി കസ്റ്റഡിയില്‍

Web Desk

കല്ലടിക്കോട്ട് ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. ചുങ്കം സ്വദേശി ചന്ദ്രനാണ് ഭാര്യ ശാന്തയുടെ മര്‍ദനമേറ്റ് മരിച്ചത്. ശാന്ത വിറക് കൊണ്ട് ഭര്‍ത്താവിന്റെ തലയ്ക്കടിച്ചെന്നാണ് വിവരം. വീട്ടിലെ അടുക്കളയില്‍വെച്ച് ചന്ദ്രനും ശാന്തയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഇതിനിടെ വിറക് കഷ്ണംകൊണ്ട് ശാന്ത ചന്ദ്രനെ മര്‍ദിക്കുകയുമായിരുന്നു. ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. സംഭവത്തില്‍ ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

error: Content is protected !!