ഭര്‍ത്താവിനെ വെട്ടിക്കൊന്നു; മകനുമായി വീടുവിട്ട ഭാര്യ പിടിയിൽ

Web Desk

ഭര്‍ത്താവിനെ വെട്ടിക്കൊന്ന് വീടുവിട്ട ഭാര്യ പിടിയില്‍. ഒരു പകല്‍ മുഴുവന്‍ നീണ്ടു നിന്ന തെരച്ചിലിനൊടുവിലാണ് പുതുപ്പള്ളിയില്‍ ഭര്‍ത്താവിനെ വെട്ടിക്കൊന്ന ഭാര്യയെ പൊലീസ് പിടികൂടിയത്. കോട്ടയം ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തില്‍ ആണ് റോസന്നയെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകുന്നേരത്തോടെ കോട്ടയം മണര്‍കാട് പള്ളി പരിസരത്ത് നിന്നും ആണ് റോസന്നയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിര്‍ണായകമായ അറസ്റ്റ് ഉണ്ടായത്. ഇന്നലെ പുലര്‍ച്ചെയാണ് പുതുപ്പള്ളി പെരുംകാവ് സ്വദേശി സിജിയെ ഇവര്‍ വീട്ടിനുള്ളില്‍ വച്ച്‌ വെട്ടിക്കൊന്ന ശേഷം ആറു വയസ്സുള്ള മകനെയും കൊണ്ട് വീടുവിട്ടത്.

പുലര്‍ച്ചെ നടന്ന കൊലപാതകം ഏറെ വൈകിയാണ് നാട്ടുകാര്‍ അറിഞ്ഞത്. സിജിയെ വെട്ടേറ്റ നിലയില്‍ വീട്ടില്‍ കാണപ്പെടുകയായിരുന്നു. രാവിലെ എട്ടു മണിക്ക് ശേഷവും വീട് തുറക്കാതെ വന്നതോടെയാണ് അയല്‍വാസികള്‍ എത്തി പരിശോധിച്ചത്. ഈ സമയം സിജിയെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
റോസന്നയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. നാട്ടുകാരും അടുത്ത ബന്ധുക്കളുമാണ് ഇതു സംബന്ധിച്ച വിവരം കോട്ടയം ഈസ്റ്റ് പോലീസിന് കൈമാറിയത്. നേരത്തെയും ഇവര്‍ മകനൊപ്പം വീടുവിട്ടു ഇറങ്ങിപ്പോയിരുന്നു എന്ന് നാട്ടുകാരില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് മാനസിക പ്രശ്നം ഉണ്ടോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തത വരൂ. വൈകാതെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഇവരുടെ മനോനില പരിശോധിക്കും.

error: Content is protected !!