പിതൃപുണ്യം തേടി മലയോര മേഖലയിലെ നൂറുകണക്കിന് ഭക്തർ; തൃക്കുടമണ്ണ ശിവ സന്നിധിയിൽ ; ചടങ്ങുകള്‍ കനത്ത സുരക്ഷയില്‍

മുക്കം : പിതൃപരമ്പരയുടെ മോക്ഷപ്രാപ്തിക്കായി കൊല്ലത്തിലൊരിക്കല്‍ ശ്രാദ്ധമൂട്ടുന്ന കര്‍ക്കടകവാവ് ഇന്ന്. മലയോര മേഖലയിലെ വിവിധ ക്ഷേത്രങ്ങളിൽ ഭക്തർ പുലര്‍ച്ചെ മുതല്‍ ബലിതർപ്പണം നടത്തി. മലയോരത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കുടമണ്ണ ശിവ സന്നിധിയിലെ പുഴയിൽ നൂറുകണക്കിന് ഭക്തർ ബലിതർപ്പണം നടത്തി. തൃക്കുടമണ്ണ ക്ഷേത്രത്തിന്റെ ഭാരവാഹികൾ ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയും സൗകര്യവും ഒരുക്കിയാണ് ബലിതർപ്പണത്തിനുള്ള ചടങ്ങുകള്‍ നടത്തിയത് . ബോട്ടു മാർഗം ആളുകൾക്ക് പുഴ കടന്ന് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ ഉള്ള സൗകര്യം ഒരുക്കിയത് വളരെ പ്രയോജനകരമായിരുന്നു . ഏകദേശം മൂന്ന് മണിയോടെ ആളുകള്‍ ചടങ്ങിനായിഎത്തിയിരുന്നു.

മനോജ് പള്ളിത്താഴത്ത് ശാന്തിയുടെ കർമികത്വത്തിൽ പുലർച്ചെ.5 മണിമുതൽ ക്ഷേത്രസന്നിധിയിൽ
ചടങ്ങുകൾ നടന്നു. ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരി താമരക്കുളം,ഷൈജു ഒ ടി എന്നിവർ സഹായികളായിരുന്നു .ക്ഷേത്രം പ്രസിഡണ്ട് രാജേഷൻ വെള്ളാരംകുന്നത്, സെക്രട്ടറി ശശിധരൻ യു കെ, ഖജാൻജി കെ കെ ചന്ദ്രൻ, സുകുമാരൻ ഇരുൾ കുന്നുമ്മൽ, വിജയൻ നടുത്തൊടികയിൽ, വിശ്വനാഥൻ എ പി, അജയഘോഷ്, പ്രജീഷ് പി,പ്രഭാകരൻ മൂട്ടോളി, ഗോവിന്ദൻ പാട്ടശ്ശേരി,ഷിജി എപി, മിനി മോഹനൻ, മീന ടീച്ചർ അമ്പാടി, ലിൻഷ, മോഹനൻ K, പ്രകാശൻ T, എന്നിവർ നേതൃത്വം നൽകി.

ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ പ്രധാന വഴിപാടായ തിലഹോമം, മറ്റു വിശേഷാൽ പൂജകളും നടന്നു

error: Content is protected !!