
Web Desk
തിരുവനന്തപുരം വെങ്ങാനൂർ ഗവർമെന്റ് സ്കൂളിലെ അരിയിൽ പുഴുവിനെ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് പുഴുവിനെ കണ്ടെത്തിയത്. കുട്ടികൾക്ക് നൽകാനായിരുന്ന അരി ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, വെങ്ങാനൂർ , കോവളം ഭാഗങ്ങളിലെ സ്കൂളുകളിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത്.