
newsdesk
തടി കുറയ്ക്കാനായി മിക്കവരും ചോറ് ഒഴിവാക്കി ചപ്പാത്തി കഴിക്കാറുണ്ട്. മറ്റു ചിലർ പ്രോട്ടീൻ നിറഞ്ഞ ഫൂഡ് മാത്രം എടുക്കാറുമുണ്ട്. എന്നാൽ ഹെല്‍ത്തിയായി വണ്ണം കുറയ്ക്കാനായി ആരോഗ്യകരമായി ഡയറ്റ് നോക്കണം. ചപ്പാത്തി മാത്രം കഴിച്ച് കൊണ്ട് തടി കുറയ്ക്കാൻ പറ്റില്ല, എത്രം എണ്ണം കഴിക്കണം എന്നതിലാണ് കാര്യം. തടി കുറയ്ക്കാനായി എത്ര ചപ്പാത്തി കഴിക്കണം എന്നത് മിക്കവരുടെയും സംശയമാണ്. ഇനി ഇതൊന്നു ശ്രദ്ധിച്ചോളൂ.
തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും 3-4 ഇടത്തരം വലുപ്പമുള്ള ചപ്പാത്തി കഴിക്കുന്നത് ഉചിതമാണ് (ഉച്ചയ്ക്ക് 2, രാത്രി 1-2). ഗോതമ്പ്, മൾട്ടിഗ്രെയിൻ, ഓട്‌സ് അല്ലെങ്കിൽ റാഗി ചപ്പാത്തികൾ കഴിക്കുന്നത് നല്ലതാണ്. ഫൈബർ അടങ്ങിയതിനാൽ ചപ്പാത്തി കഴിക്കുമ്പോൾ വയർ നിറഞ്ഞതായി തോന്നും.
ചപ്പാത്തി തയാറാക്കുമ്പോഴും ശ്രദ്ധിക്കണം. എണ്ണയോ നെയ്യോ ഉപയോഗിക്കാതെ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. വേണമെങ്കിൽ എണ്ണ കുറച്ച്, പ്രോട്ടീൻ നിറഞ്ഞ കറികളോടൊപ്പം (പരിപ്പ്, പച്ചക്കറി) കഴിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കും. ഒരു നേരത്ത് 1-2 ചപ്പാത്തി കഴിക്കാൻ ശ്രദ്ധിക്കണം. ഒപ്പം പച്ചക്കറികൾ, സാലഡ്, തൈര് എന്നിവ കഴിക്കുന്നത് ദഹനം എളുപ്പമാക്കുവാനും വിശക്കാതിരിക്കുവാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ മൊത്തത്തിലുള്ള കാലറി നിയന്ത്രണം അത്യാവശ്യമാണ്. ചപ്പാത്തിയുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം പ്രോട്ടീൻ കൂടിയ ഭക്ഷണങ്ങൾ (പയർ, പച്ചക്കറികൾ) കഴിക്കാനും ശ്രദ്ധിക്കണം.