ഹണി ട്രാപ്പ്: യുവാവിനെ നഗ്നമാക്കി വീഡിയോ എടുത്ത് പണം തട്ടിയ മൂന്ന് പേർ അറസ്റ്റിൽ

കുന്ദമംഗലം: യുവാവിനെ കുടുക്കി നഗ്നനാക്കി വീഡിയോ എടുത്ത് പണം തട്ടിയ കേസിൽ മൂന്ന് പേർ കുന്ദമംഗലം പൊലീസിൻ്റെ പിടിയിലായി.

മാവേലിക്കര ഇടിയിലെ വീട്ടിൽ ഗൗരി നന്ദ (20), തിരൂരങ്ങാടി സ്വദേശിനി അൻസീന (28), തിരൂരങ്ങാടി പാണഞ്ചേരി സ്വദേശി മുഹമ്മദ് അഫീഫ് (30) എന്നിവരാണ് പിടിയിലായത്.

ഈ മാസം 6നാണ് കേസിനാസ്പതമായ സംഭവം. ഗൗരി നന്ദയും അൻസീനയും സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ടിരുന്ന അഴിഞ്ഞിലം സ്വദേശിയായ യുവാവിനെ മടവൂരിലെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി നഗ്നനാക്കി വീഡിയോ എടുത്തശേഷം പണം ആവശ്യപ്പെട്ടു. കൈയിൽ പണം ഇല്ലാതിരുന്നതിനാൽ, യുവാവിന്റെ ഗൂഗിൾ പേ അക്കൗണ്ടിൽ നിന്ന് 1,45,000 രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ഭീഷണിപ്പെടുത്തി കൈപ്പറ്റുകയായിരുന്നു.

പ്രതികൾ മറ്റ് ആളുകളെയും ഇത്തരത്തിൽ കുടുക്കിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

error: Content is protected !!