സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ചുദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

WebDesk

സംസ്ഥാനത്ത് ഇന്ന് മുതല്‍ അടുത്ത അഞ്ചുദിവസം വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴയ്ക്കും ഇടിമിന്നലിനുമൊപ്പം കാറ്റിനും സാധ്യതയുണ്ട്. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് എറണാകുളം, ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച എറണാകുളം ഇടുക്കി, ജില്ലകളിലും ശനിയാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളിലും ഞായറാഴ്ച ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പത്തനംതിട്ട, ജില്ലകളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

error: Content is protected !!