ഗുണ്ടാ ആക്രമണം; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു, സംഭവം എറണാംകുളത്ത്

WebDesk

തൃശ്ശൂർ സ്വദേശികളായ കുടുംബത്തെ വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മലയാറ്റൂർ നടുവട്ടത്താണ് സംഭവം. കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നും ഹോണടിച്ചത് ചോദ്യം ചെയ്തായിരുന്നു പ്രതികളുടെ ആക്രമണം.
കുടുംബം യാത്ര ചെയ്യുന്ന വാഹനത്തിന് മുന്നിലൂടെ ബൈക്കിൽ ഓവർ ടേക്ക് ചെയ്യാൻ അവസരം നൽകാതെ തുടർച്ചയായി പ്രോകോപിപ്പിച്ച് അപകടകരമായ രീതിയിൽ വാഹനമോടിക്കുകയായിരുന്നു പ്രതികൾ. തുടർന്ന് നടുവട്ടം ജംഗ്ഷനിൽ വെച്ച് കാർ തടയുകയും ഗൃഹനാഥനെ പിടിച്ചിറക്കി ഭാര്യയും കുട്ടികളും നോക്കി നിൽക്കെ തല്ലിച്ചതച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മലയാറ്റൂർ നടുവട്ടം സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. നടുവട്ടം സ്വദേശികളായ ആന്റണി, ലിജോ, ബിനു എന്നിവരാണ് പിടിയിലായത്. പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയത് വധശ്രമമുൾപ്പടെ ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

error: Content is protected !!