
newsdesk
18 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 9,465 രൂപയും പവന് 75,960 രൂപയുമാണ് ഇന്നത്തെ വില. കേരളത്തിൽ വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 165 രൂപയും 10 ഗ്രാമിന് 1,650 രൂപയുമാണ് ഇന്നത്തെ നിരക്ക്.
കഴിഞ്ഞ ദിവസം സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായത്. രാവിലെ പവന് 92,320 രൂപയായി ഉയർന്ന വില ഉച്ചയോടെ 91,520 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ ഇന്ന് വീണ്ടും വില ഉയർന്നതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിലെ ഉയർന്ന നിരക്കിലെത്തി.
രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 16,000 രൂപയുടെ ഇടിവുണ്ടായ ശേഷമാണ് വിപണിയിൽ തിരിച്ചുകയറ്റം പ്രകടമാകുന്നത്. നവംബർ 17നാണ് ഒരിടവേളയ്ക്ക് ശേഷം സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തിയത്.