സ്വര്‍ണവിലയില്‍ വീണ്ടും ഉയര്‍ച്ച; പവന് 760രൂപയുടെ വര്‍ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് വര്‍ധിച്ചത്.

ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 13,255 രൂപയും പവന് 1,06,040 രൂപയുമായി നിരക്ക് ഉയര്‍ന്നതായി കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു.

അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലവര്‍ധനവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. അതേസമയം, വെള്ളിവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 205 രൂപയിലും 10 ഗ്രാമിന് 2,050 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!