സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്, 560 രൂപ കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞതോടെ ഇന്നത്തെ വില 1,04,520 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,065 രൂപയുമായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,05,080 രൂപയും ഗ്രാമിന് 13,135 രൂപയുമായിരുന്നു വില.

ഈ മാസം ആദ്യം പവൻ വില 1,03,240 രൂപയായിരുന്നു. തുടർന്ന് ഘട്ടംഘട്ടമായി ഉയർന്ന് 1,07,800 രൂപ വരെ എത്തിയിരുന്നു. അതേസമയം, ഈ വർഷം ജനുവരി 29-നാണ് സംസ്ഥാനത്ത് എക്കാലത്തെയും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയും ഗ്രാമിന് 16,395 രൂപയുമായിരുന്നു വില.

സ്വർണത്തിന് പിന്നാലെ വെള്ളിവിലയിലും കുറവുണ്ടായി. ഗ്രാമിന് 5 രൂപ കുറഞ്ഞ് 230 രൂപയും 10 ഗ്രാമിന് 2,300 രൂപയുമാണ് നിലവിലെ വില.

ആഗോള വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. അമേരിക്ക–ഇറാൻ സംഘർഷത്തെ തുടർന്നുണ്ടായ എണ്ണവില വ്യതിയാനവും അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യങ്ങളും സ്വർണവിലയിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതായി വിപണി വിദഗ്ധർ വിലയിരുത്തുന്നു. തേടി കെ.എസ്.ടി.യു അവകാശദിനം ആചരിച്ചു; വിദ്യാഭ്യാസ ഓഫീസർക്ക് നിവേദനം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!