
newsdesk
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 1,20,000ലേക്ക് കുതിക്കുന്നു. ഇന്നും സ്വര്‍ണവില വര്‍ധിക്കുകയാണ് ഉണ്ടായത്. ഒരു ഗ്രാമിന് 140 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 14,950 രൂപയാണ് വിപണിവില. പവന് 1120 രൂപയാണ് വര്‍ധിച്ചത്. 1,19,600 രൂപയാണ് വിപണിവില.
22 കാരറ്റ് സ്വര്‍ണത്തിനും വില കൂടി. ഒരു ഗ്രാമിന് 152 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 16,309 രൂപയാണ് വിപണിവില. ഒരു പവന് 1,216 രൂപയാണ് വര്‍ധിച്ചത്. 1,30,472 രൂപയാണ് വിപണിവില.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയുടെ കുതിപ്പിന് കാരണം. ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ ബോണ്ട് ആദായത്തിലുണ്ടായ കുറവും സ്വര്‍ണത്തിന് കരുത്തേകി. യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പണപ്പെരുപ്പ ആശങ്കകളും സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നുണ്ട്.