സ്വര്‍ണ വിലയില്‍ വര്‍ധന

Web Desk

മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,880 രൂപ. ഗ്രാം വില 25 രൂപ വര്‍ധിച്ച് 4360 രൂപയായി. തിങ്കളാഴ്ചയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. തിങ്കളാഴ്ച പവന് 400 രൂപയാണ് കുറഞ്ഞത്. തുടര്‍ന്നു മൂന്നു ദിവസം വില 34,680ല്‍ തുടര്‍ന്നു. ഈ മാസം രേഖപ്പെടുത്തിയ കുറഞ്ഞ വിലയാണിത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില ഇടിവാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു

error: Content is protected !!