വൈകിട്ടു വരെ ക്ലാസ് 21 മുതൽ; 1 – 9 ക്ലാസുകൾ ഇന്നുമുതൽ

Web Desk

കോവിഡ് വ്യാപനം കുറഞ്ഞതിനാൽ സംസ്ഥാനത്ത് സ്കൂൾ പഠനം ഇന്നുമുതൽ വീണ്ടും സജീവമാകുന്നു. ഈമാസം 21 മുതൽ തന്നെ ക്ലാസുകൾ എല്ലാ വിദ്യാർഥികളെയും ഒരുമിച്ചിരുത്തി വൈകിട്ടുവരെയാക്കും. 28 മുതൽ ക്ലാസുകൾ വൈകിട്ടു വരെയാക്കാനായിരുന്നു കോവിഡ് അവലോകന യോഗത്തിലെ തീരുമാനമെങ്കിലും ഒരാഴ്ച മുൻപു തന്നെ ഈ മാറ്റം നടപ്പാക്കുകയാണ്. 21നു ക്ലാസുകൾ പൂർണതോതിലാകുന്നതിനോട് അനുബന്ധിച്ചു സ്കൂളുകളിൽ പിടിഎ യോഗം ചേരണം.

10,12 ക്ലാസ് പാഠഭാഗങ്ങൾ 28 ന് അകം തീർത്തശേഷം റിവിഷൻ തുടങ്ങുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. നാളെ അധ്യാപക സംഘടനകളുമായുള്ള ചർച്ചയ്ക്കു ശേഷം വിശദാംശങ്ങൾ തീരുമാനിക്കും. സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖയും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

error: Content is protected !!